OUR TEACHERS

ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

 വേങ്ങര : കുറ്റാളൂര്‍ ബദ്‌രിയ്യ  ശരീഅത്ത് കോളേജ് യൂണിയന്‍ (ബി,എസ്,എ) ആര്‍ട്‌സ് ഫെസ്റ്റ് 'തിങ്കളും താരങ്ങളും 2k22' ലോഗോ പ്രകാശനം ചെയ്തു. കോളേജ് പ്രിന്‍സിപ്പള്‍ ഉസ്താദ് അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

സെപ്തംമ്പര്‍16,17,18,19 തീയതികളില്‍ ബദ്രിയ്യ   ക്യാമ്പസിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്.ബദ്രിയ്യ ശരീഅത്ത് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സയ്യിദ് സുബ്ഹാന്‍ ഫൈസി അല്‍ ബദ്‌രിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

ലോഗോ പ്രകാശനം ഉസ്താദ് അബ്ദുല്‍ ഖാദര്‍ ഫൈസി
കുന്നുംപുറം പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നു
.

പരിപാടിയില്‍ ഉസ്താദ് ഹുസൈന്‍ ബാഖവി ഓമാനൂര്‍,ഹസ്സന്‍ സാഹിബ്(കോളേജ് വൈസ് പ്രസിഡന്റ്) ,അബ്ദുറഹ്മാന്‍ നിസാമി ചുള്ളിപ്പറമ്പ് ,മൂസ ഫൈസി പഴമള്ളൂര്‍, ഹുസൈന്‍ വാഫി പറപ്പൂര്‍ ,അബ്ദു റഹ്മാന്‍ റഹ്മാനി ,ശാക്കിര്‍ ഹുദവി ചേളാരി, റഫീഖ് വാഫി പുതുപ്പറമ്പ്, സാലിം വാഫി കിളിനക്കോട്,  വിദ്യാര്‍ത്ഥി  യൂണിയന്‍ പ്രസിഡന്റ് ഷാനി വേങ്ങര, ജന. സെക്രട്ടറി ഫയാസ് പുകയൂര്‍, ട്രഷറര്‍ അര്‍ഷദ് പൊട്ടിക്കല്ല്,ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനായ ഷബീബ് കാടമ്പുഴ, കണ്‍വീനര്‍മാരായ ലുഖ്മാനുല്‍ ഹകീം കോറാട്, ഷബീര്‍ പൂക്കിപ്പറമ്പ്, ഫെസ്റ്റ് ഗ്രൂപ്പ് ലീഡര്‍മാരായ അസ്ലം  കുന്നത്ത്,ഷിബിലി കാളാട്,നാസിം കുളപ്പറമ്പ്  , കോളേജ് ലീഡര്‍മാരായ ജുനൈദ് പരപ്പനങ്ങാടി, സിനാന്‍ പരപ്പനങ്ങാടി, യാസര്‍ പൊട്ടിക്കല്ല് തുടങ്ങിയവര്‍ പങ്കെടുത്തു.