_________________________________________________________________
വേങ്ങര: പ്രാണനെക്കാൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ചിന്തിച്ച ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് അൻവ്വർ സ്വാദിഖ് ഫൈസി, താനൂർ.കുറ്റാളൂര്‍ ബദ്‌രിയ്യ ശരീഅത്ത് കോളേജിലെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഫൈസി.പരിപാടിയിലെ ഉദ്ഘാടനം ഊരകം പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ നിർവഹിച്ചു.ഇന്ത്യയെന്ന നമ്മുടെ രാഷ്ട്രത്തിൽ ഇവിടത്തെ ഓരോ പോരനും വസിക്കാനുള്ള അവകാശം ഉണ്ടെന്നും ആരെങ്കിലും പറയുമ്പോഴേക്കും ഇവിടം വിട്ട് പോകേണ്ടവരല്ല നമ്മൾ എന്നും തങ്ങളുടെ സംസാരത്തിൽ ഉടനീളം സദസ്സിനെ ഓർമ്മപ്പെടുത്തി
കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷത വഹിച്ചു. കോളേജ് അദ്ധ്യപകൻ ഹുസൈൻ വാഫി പറപ്പൂർ സന്ദേശ പ്രഭാഷണം നടത്തി.കുട്ടി മൗലവി, കെ പി ചെറീദ് ഹാജി,അബ്ദുറഹ്മാന്‍ നിസാമി,മൂസ ഫൈസി,സാലിം വാഫി,റഫീഖ് വാഫി,അബ്ദുറഹ്മാന്‍ റഹ്മാനി,ത്വാഹാ റഹ്മാന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.
യൂണിയൻ പ്രസിഡന്റ് ഷാനി വേങ്ങര, വൈസ് പ്രസിഡന്റുമാരായ ,മുഹ്സിൻ ചെമ്പ്ര,ഫായിസ് എടവണ്ണപ്പാറ ജോയിൻ സെക്രട്ടറിമാരായ മുഫ് ലിഹ് വിളയിൽ, അംജദ് ഇരുമ്പുച്ചോല, കോളേജ് ലീസർമാരായ ജുനൈദ് പരപ്പനങ്ങാടി, സിനാൻ പരപ്പനങ്ങാടി, യാസർ പൊട്ടിക്കല്ല് ഓർഗനൈസിങ് ഭാരവാഹികളായ ഷബീബ് കാടാമ്പുഴ, ലുഖ്മൻ കോറാട്, ശബീർ പൂക്കിപ്പറമ്പ് എന്നിവരും പങ്കെടുത്തു.പരിപാടിയിൽ യൂണിയൻ ജന.സെക്രട്ടറി ഫയാസ് പുകയൂർ സ്വാഗതവും ട്രഷറർ അർഷദ് പൊട്ടിക്കല്ല് നന്ദിയും പറഞ്ഞു



.jpeg)