ഊരകം: കുറ്റാളൂർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 96-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബദരിയ്യ ശരീരത്ത് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ഉസ്താദ് മൂസ ഫൈസി പഴമള്ളൂർ സമസ്തയുടെ പതാക ഉയർത്തി.
മൂസ ഫൈസി പഴമള്ളൂർ സന്ദേശ പ്രഭാഷണം നടത്തി ,കേരളക്കരയിലെ ഇസ്ലാമിക വളർച്ചയിൽ സമസ്തയുടെ പങ്ക് നിസ്തുലമാണെന്ന സന്ദേശം സദസിനു കൈമാറി.ഹുസൈൻ വാഫി ആശംസ പ്രഭാഷണം നടത്തി.പ്രസ്തുത ദിനത്തിൽ സ്പോർട്ട് ക്വിസ് കോമ്പറ്റീഷൻ , ഡോക്യുമെൻററി പ്രദർശനം ,അടിക്കുറിപ്പ് മത്സരം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിയിൽ സാലിം വാഫി , അബ്ദു റഹ്മാൻ റഹ്മാനി,ശാക്കിർ ഹുദവി, റഫീഖ് വാഫി,വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഷാനി വേങ്ങര,ജന. സെക്രട്ടറി ഫയാസ് പുകയൂർ,ട്രഷറർ അർഷദ് പൊട്ടിക്കല്ല്, കോളേജ് ലീഡർമാരായ ജുനൈദ് പരപ്പനങ്ങാടി ,സിനാൻ പരപ്പനങ്ങാടി ,യാസർ പൊട്ടിക്കല്ല് ഓർഗനൈസിംഗ് അംഗങ്ങളായ ഷബീബ് കാടാമ്പുഴ, ഷബീർ പൂക്കിപ്പറമ്പ് എന്നിവർ പങ്കെടുത്തു


