OUR TEACHERS

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

.........................................................................................
വേങ്ങര: വേങ്ങര ബദ് രിയ്യ ശരീഅഃത്ത് കോളേജ് പ്രസിഡന്റായിരുന്ന മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. 

കോളേജ് വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം അധ്യക്ഷസ്ഥാനം വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സത്താർ പന്തല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി.

പരിപാടിയില്‍ ഉസ്താദ് ഹുസൈന്‍ ബാഖവി ഓമാനൂര്‍ , ഹുസൈൻ വാഫി പറപ്പൂർ ,സലീം ഹുദവി മറ്റത്തൂര്‍ ,റഫീഖ് വാഫി പുതുപ്പറമ്പ്, സാലിം വാഫി കിളിനക്കോട്, മൂസ ഫൈസി പഴമള്ളൂർ, അബ്ദുറഹ്മാൻ നിസാമി വേങ്ങര, വിദ്യാർത്ഥി  യൂണിയന്‍ പ്രസിഡന്റ് സ്വാലിഹ് ചേളാരി, ജന. സെക്രട്ടറി ജുനൈദ് പരപ്പനങ്ങാടി, ട്രഷറര്‍ സിനാന്‍ പരപ്പനങ്ങാടി  തുടങ്ങിയവർ പങ്കെടുത്തു.