വേങ്ങര: ഖുർആൻ പാരായണ പരിശീലന കാംപയിൻ (ഹിസ്ബ് ക്ലാസ്)സമാപിച്ചു.വേങ്ങര ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി 40 ദിവസം നീണ്ടു നിന്ന ഹിസ്ബ് ക്ലാസ്സാണ് ഇതോടെ സമാപിച്ചത്.
സമസ്ത ഖാരിഅ് അബ്ദുൽ കരീം മുസ്ലിയാർ ആനമങ്ങാട് നേതൃത്വം നൽകുകയും ചെയ്തു.സമാപന സംഗമം കോളേജ് വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹുസൈൻ ബാഖവി ഓമാനൂർ അധ്യക്ഷത വഹിച്ചു.പരിപാടിയില്‍ കോളേജ് വർക്കിങ് സെക്രട്ടറി പി പി ഹസ്സൻ സാഹിബ് ഉസ്താദ് സലീം ഹുദവി മറ്റത്തൂര്‍ ,റഫീഖ് വാഫി പുതുപ്പറമ്പ്, ശാക്കിർ ഹുദവി ചേളാരി, അബ്ദു റഹ്മാൻ നിസാമി വേങ്ങര, മൂസ ഫൈസി പഴമള്ളൂർ, വിദ്യാർത്ഥി യൂണിയന്‍ പ്രസിഡന്റ് സ്വാലിഹ് ചേളാരി, ജന. സെക്രട്ടറി ജുനൈദ് പരപ്പനങ്ങാടി ട്രഷറര്‍ സിനാന്‍ പരപ്പനങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.
