OUR TEACHERS

എസ് കെ എസ് എസ് എഫ് സ്ഥാപക ദിനാചരണം നടത്തി

 വേങ്ങര: സമസ്ത സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ് കെ എസ് എസ് എഫ് )ന്റെ 33 -ാം വാർഷിക സ്ഥാപക ദിനം എസ് കെ എസ് എസ് എഫ് ബദ് രിയ്യ യൂണിറ്റ് വിവിധ പരിപാടികളോടെ ആചരിച്ചു.


സമസ്ത നേതാവും ബദ് രിയ്യ കോളേജ് സ്ഥാപകനുമായ പി.പി മുഹമ്മദ് ഫൈസിയുടെ ഖബർ സിയാറത്ത് നടത്തി.  

രാവിലെ ബദ് രിയ്യ ശരീരത്ത് കോളേജ് വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ പതാക ഉയർത്തി.

സമസ്തയ്ക്കും നാടിനും വേണ്ടി ജീവതം സമർപ്പിച്ച ഉലമാക്കൾ, ഉമറാക്കൾ, പ്രവർത്തകർ എന്നിവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന ത്വലബ കൺവീനർ ഹബീബ് വാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തി.മധുര വിതരണത്തോടെ പരിപാടി സമാപിച്ചു.

 സംഘടനയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്വിസ് മത്സരവും, ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.

പരിപാടിയിൽ ഹുസൈൻ ബാഖവി ഓമാനൂർ,സാലിം വഫി കിളിനക്കോട്, റഫീഖ് വാഫി പുതുപ്പറമ്പ്, സലീം ഹുദവി മറ്റത്തൂർ, ശാക്കിർ ഹുദവി ചേളാരി, എസ് കെ എസ് എസ് എഫ് ബദ് രിയ്യ യൂണിറ്റ് ചെയർമാൻ വാസിൽ കുഴിമണ്ണ, കൺവീനർ ഷിബിൽ കാളാട്,ബി എസ് എ പ്രസിഡണ്ട് സ്വാലിഹ് ചേളാരി, ജന.സെക്രട്ടറി ജുനൈദ് പരപ്പനങ്ങാടി, , ട്രഷറർ സിനാൻ പരപ്പനങ്ങാടി, മീഡിയ വിംഗ് ചെയർമാൻ അബ്ദുൽ മുഹൈമിൻ വിളയിൽ, കൺവീനർ റഫീഖ് പരപ്പനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു .