OUR TEACHERS

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 വേങ്ങര: കുറ്റാളൂർ ബദരിയ്യ ശരീഅത്ത് കോളേജും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പും നേത്ര പരിശോധന യും സംഘടിപ്പിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ടും, ബദ് രിയ്യ കോളേജ് വൈസ് പ്രിൻസിപ്പാളുമായ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷതവഹിച്ചു . പരിപാടിയിൽ മുഖ്യാതിഥിയായി അൽമാസ് ഹോസ്പിറ്റൽ സി. ഇ. ഒ സുഹാസ് പോള പങ്കെടുത്തു.

പരിപാടിയില്‍ റാഷിക്ക് (Marketing Head ),സനൂഹ് (Laboratory Incharge),ബിജീഷ് (Public Relation HOD),ബഷീർ (HCN), ഉസ്താദ് ഹുസൈന്‍ ബാഖവി ഓമാനൂര്‍ , ഹുസൈൻ വാഫി പറപ്പൂർ ,സലീം ഹുദവി മറ്റത്തൂര്‍ ,റഫീഖ് വാഫി പുതുപ്പറമ്പ്, സാലിം വാഫി കിളിനക്കോട്,വിദ്യാർത്ഥി യൂണിയന്‍ പ്രസിഡന്റ് സ്വാലിഹ് ചേളാരി, ജന. സെക്രട്ടറി ജുനൈദ് പരപ്പനങ്ങാടി, ട്രഷറര്‍ സിനാന്‍ പരപ്പനങ്ങാടി, മെഡിക്കൽ ബോർഡ് ചെയർമാൻ റഫീഖ് പരപ്പനങ്ങാടി, കൺവീനർ അസ് ലം കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.