OUR TEACHERS

ബദ്‌രിയ്യ ഫെസ്റ്റിന് പ്രൗഢോജ്വല തുടക്കം

വേങ്ങര : ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി ഫെസ്റ്റിന് പ്രൗഢോജ്വല തുടക്കം.

എസ്.എം.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ പാണക്കാട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.


ജനുവരി 7 8 9 തീയതികളിൽ നീണ്ടുനിൽക്കുന്ന മത്സരപരിപാടികൾ ഞായറാഴ്ച രാത്രിയോടെ സമാപിക്കും

നാല് ഭാഷകളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറോളം മത്സരയിനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നത്.

ഫൈറൂസ് ,ലുഅ്ലുഅ്, മർജാൻ ,യാകൂത്ത് എന്നീ നാല് ഗ്രൂപ്പുകളായി നൂറ്റമ്പതോളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.


പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം അധ്യക്ഷനായി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു

കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍,വൈസ് പ്രസിഡന്റ് ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്‍,കോളേജ്,കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍,ഹുസൈന്‍ ബാഖവി,ടി.വി ഹംസ, പി പി ഹസ്സൻ സാഹിബ് ,വല്ല്യാപ്പു ഹാജി,ചെറീത് ഹാജി,പി.പി.സൈദലവി,അബ്ദുറഹ്മാന്‍ നിസാമി,മൂസ ഫൈസി,റഫീഖ് വാഫി,സലീം ഹുദവി,ശാക്കിര്‍ ഹുദവി,സാലിം വാഫി,ഹുസൈന്‍ വാഫി,മുബീൻ,ഇർഫാൻ,ഫയാസ് എന്നിവര്‍ സംബന്ധിച്ചു.