OUR TEACHERS

ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് 2k22 നാളെ തുടക്കം ; റഷീദലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യും

 


വേങ്ങര:കലാ പ്രതിഭകൾ മാറ്റുരക്കുന്ന ബദരിയ ശരീഅത്ത് കോളേജ് വിദ്യാർത്ഥി ഫെസ്റ്റ് 2k21 നാളെ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി എം എസ് എഫ്  സംസ്ഥാന പ്രസിഡൻറ് പി കെ നവാസ്  പങ്കെടുക്കും.

നാല് ഭാഷകളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറോളം മത്സരയിനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നത്.ഫൈറൂസ് ലുഅ്ലുഅ് മർജാൻ യാകൂത്ത് എന്നീ നാല് ഗ്രൂപ്പുകളായി  നൂറ്റമ്പതോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.സ്റ്റേജിതര മത്സരങ്ങൾ കഴിഞ്ഞ ആഴ്ച മുതൽ നടന്നുകൊണ്ടിരിക്കുകയാണ്.

പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, വൈസ് പ്രിൻസിപ്പൽ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ,വെെസ് പ്രസിഡന്റ് ഒ.കെ കുഞ്ഞിമാനു മുസ്ലിയാർ,ജനറൽ സെക്രട്ടറി എം എം  കുട്ടി മൗലവി,പിപി. ഹസ്സൻ സാഹിബ്,  പി ചെറീത്  ഹാജി, ഹംസ സാഹിബ്,വല്ല്യാപ്പു ഹാജി,  ഉസ്താദ് അബ്ദു റഹ്മാൻ നിസാമി ചുള്ളിപ്പറമ്പ്, ഉസ്താദ് ഹുസൈൻ ബാഖവി ഓമാനൂർ, ഉസ്താദ് മൂസ ഫൈസി പഴമള്ളൂർ ,ഉസ്താദ് സലീം ഹുദവി മറ്റത്തൂർ, ഉസ്താദ് ശാകിർ ഹുദവി  ചേളാരി, ഉസ്താദ് റഫീഖ് വാഫി പുതുപ്പറമ്പ്, ഉസ്താദ് ഹുസൈൻ വാഫി പറപ്പൂർ, ഉസ്താദ് സാലിം വാഫി  കിളിനക്കോട് , എന്നിവർ പങ്കെടുക്കും. 

ബദ് രിയ്യാ ആർട്സ് ഫെസ്റ്റിന്  ബദ് രിയ്യാ ക്യാമ്പസ് സജ്ജമായിരിക്കുകയാണെന്ന് ഫെസ്റ്റ് സമിതി ഭാരവാഹികളായ മുബീൻ കുന്നുമ്പുറം ഇർഫാൻ കരുവാരകുണ്ട് ഫയാസ് പുകയൂർ  എന്നിവർ അറിയിച്ചു.

           

--------------------------------------