വേങ്ങര : പ്രശസ്ത ഗ്രന്ഥ രചയിതാവും തെയ്യാല ഓമച്ചപ്പുഴ പള്ളി ദർസ് മുദർരിസുമായ ഉസ്താദ് മുഹമ്മദലി ബാഖവി പൂക്കോട്ടൂർ രചിച്ച ഇരുന്നൂറ്റി മുപ്പത്തി ആറ് ഗ്രന്ഥങ്ങൾ വേങ്ങര ബദ് രിയ്യ ശരീഅത്ത് കോളേജിലേക്ക് കൈമാറി.
കോളേജ് വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
പരിപാടിയില്‍ ഉസ്താദ് മുഹമ്മദലി മാസ്റ്റർ പനങ്ങാങ്ങര , ഉസ്താദ് ഹുസൈന്‍ ബാഖവി ഓമാനൂര്‍ ,മൂസ ഫൈസി പഴമള്ളൂര്‍, ഹുസൈൻ വാഫി പറപ്പൂർ ,സലീം ഹുദവി മറ്റത്തൂര്‍, ശാക്കിർ ഹുദവി ചേളാരി,റഫീഖ് വാഫി പുതുപ്പറമ്പ്, സാലിം വാഫി കിളിനക്കോട് എന്നിവർ സംബന്ധിച്ചു.
വിദ്യാർത്ഥി യൂണിയന്‍ പ്രസിഡന്റ് സ്വാലിഹ് ചേളാരി, ജന. സെക്രട്ടറി ജുനൈദ് പരപ്പനങ്ങാടി, ട്രഷറര്‍ സിനാന്‍ പരപ്പനങ്ങാടി.കോളേജ് ലീഡർമാരായ അബ്ദുൽ വാഹിദ് വെള്ളിയാമ്പുറം, ഇർഷാദ് കെ സി, മുഹമ്മദ് ഷാനി തുടങ്ങിയവര്‍ പങ്കെടുത്തു.
-----------------------------------------