OUR TEACHERS

യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

 ---------------------------

വേങ്ങര : ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ ബദ്‌രിയ്യ സ്റ്റുഡൻസ് അസോസിയേഷൻ (ബി.എസ്.എ ) പുതിയ അധ്യയന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

 സ്വാലിഹ് ചേളാരി ( പ്രസിഡണ്ട് ),ജുനൈദ് പരപ്പനങ്ങാടി ( ജനറൽ സെക്രട്ടറി ),സിനാൻ പരപ്പനങ്ങാടി ( ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ.

സ്വാലിഹ് ചേളാരി
ജുനൈദ് പരപ്പനങ്ങാടി
സിനാൻ പരപ്പനങ്ങാടി

സ്വാലിഹ് കൂമണ്ണ, സയ്യിദ് തലാൽ മുഹ്സിൻ തങ്ങൾ എന്നിവർ വൈസ് പ്രസിഡണ്ടുമാരും ഷബീബ് ചേളാരി , ഷബീബ് കാടാമ്പുഴ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്.

 ഓൺലൈൻ വഴി നടന്ന ജനറൽ ബോഡി യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഉസ്താദ് ഹുസൈൻ ബാഖവി ഓമാനൂർ പ്രാർത്ഥന നിർവ്വഹിച്ചു.

യോഗത്തിൽ അബ്ദുറഹ്‌മാൻ നിസാമി, മൂസ ഫൈസി പഴമള്ളൂർ, റഫീഖ് വാഫി, സലീം ഹുദവി, ഷാകിർ ഹുദവി, ഹുസൈൻ വാഫി, സാലിം വാഫി, മുബഷിർ തിരൂർ, അബ്ദുൽ വാഹിദ്, ഇർഷാദ് കെ സി, മുഹമ്മദ്‌ ഷാനി, ജാഷിർ പി, പങ്കെടുത്തു.