OUR TEACHERS

ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷനിൽ അംഗത്വം നേടി ബദ് രിയ്യ: വിദ്യാർത്ഥി ജുനൈദ് പരപ്പനങ്ങാടി

 .............................

ജുനൈദ് സി പരപ്പനങ്ങാടി

വേങ്ങര: ലെബനാനിലെ ബെെറൂത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര അറബിക് ഫെഡറേഷനിൽ അംഗത്വം നേടി ബദരിയ ശരിഅത്ത് കോളേജിലെ ആറാം ക്ലാസ് വിദ്യാർത്ഥി ജുനൈദ് പരപ്പനങ്ങാടി. 

ബെയ്റൂത്ത് ആസ്ഥാനമായി പ്രറവരത്തിക്കുന്ന ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷൻ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍, ഗവേഷകര്‍, അധ്യാപകര്‍, ഗ്രന്ഥകാരന്മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, അറബി ഭാഷയില്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയവരുടെ ഒരു സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനമാണ്. അറബി ഭാഷ പ്രോല്‍സാഹിപ്പിക്കുക, അധ്യാപകരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനാവശ്യമായ പരിശീലന പരിപാടികളും മൽസരങ്ങളും സംഘടിപ്പിക്കുക, ദേശീയവും അന്തര്‍ദേശീവുമായ തലങ്ങളില്‍ അറബി ഭാഷ സെമിനാറുകളും പരിപാടികളും സംഘടുപ്പിക്കുക, ശ്രദ്ധേയമായ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അറബി ഫെഡറേഷനില് നടക്കുന്നത്.

ബദ്‌രിയ്യ വിദ്യാർത്ഥി യൂണിയൻ അറബിക് വിംങ്ങ് കൺവീനറായ പ്രവർത്തിക്കുന്ന ജുനൈദ് ഇതിനകം തന്നെ അൾജീരിയയിലെ 'അസ്സഖാഫ' മാഗസിൻ  അടക്കം നിരവധി അന്താരാഷ്ട്ര അറബിക് മാഗസിനുകളിലും വെബ് സൈറ്റുകളിലും ധാരാളം പ്രബന്ധങ്ങലും ലേഖനങ്ങളും എഴുതി ശ്രദ്ദേയമായിട്ടുണ്ട്.