......................................
വേങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി സംഘടനയുടെ ത്വലബാ വിംങ്ങിന്റെ കീഴിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
എല്ലാ വർഷവും ജൂൺ അഞ്ചിന് സ്ഥാപനത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ ലോക പരിസ്ഥിതി ദിനം ആചരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളും,പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ടാണ് ആചരിച്ചുവരുന്നത്.
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുവാനും ആണ് പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്ന് ബദരിയാ സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
ഈ വർഷം ബദ്‌രിയ്യ ശരീഅത്ത് കോളേജിൽ പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികളടക്കം പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ച എല്ലാ വിദ്യാർത്ഥികളെയും,പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉസ്താദുമാർ അഭിനന്ദിച്ചു.





