------------------------------
വേങ്ങര സമസ്തയുടെ സമുന്നത നേതാവും പണ്ഡിത ശ്രേഷ്ടരുമായിരുന്ന മർഹും ഉസ്താദ് പി പി മൂഹമ്മദ് ഫെെെസി, മർഹും സി കെ അബ്ദു മുസ്ലിയാർ ആണ്ട് ദിനത്തിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു .
ഒരു പുരുഷായുസ്സ് മുഴുവൻ സമസ്തക്ക് വേണ്ടി മാറ്റിവെച്ച് സമസ്തയുടെ സംഘടനാ രംഗത്ത് നിസ്തുല സേവനങ്ങൾ സമർപ്പിച്ചവരായിരുന്നു പി പി ഉസ്താദും,സികെ ഉസ്താദും.
ബദ് രിയ്യ ശരീഅത്ത് കോളേജിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ശൈഖുനാ സെെദലവി മുസ്ലിയാർ കോറാട് ഉദ്ഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പൾ ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി.
വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ പി പി ഉസ്താദ് ജീവിതരേഖ കോറാട് ഉസ്താദ് ബാപ്പുട്ടി തങ്ങൾക്ക് കൈമാറി പ്രകാശനം ചെയ്തു .
സംഗമത്തിൽ ഈ വർഷം ഉപരിപഠനത്തിനായി ജാമിഅയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി.
പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ,കെ കെ എസ് ബാപ്പുട്ടി തങ്ങൾ ഒതുക്കുങ്ങല്‍,ത്വയ്യിബ് ഫെെസി പുതുപ്പറമ്പ്, ഇസ്മായിൽ ഫൈസി കിടങ്ങയം,അബ്ദുൽ ഹഖീം ഫെെസി കാളാട്,ഹുസൈൻ ബാഖവി ഓമാനൂര്‍,ചെറീത് ഹാജി,അബ്ദുറഹ്മാന്‍ നിസാമി,റസാഖ് ഫൈസി,മൂസ ഫൈസി,റഫീഖ് വാഫി,സലീം ഹുദവി,ശാക്കിര്‍ ഹുദവി,സാലിം വാഫി,ഹുസൈന്‍ വാഫി,റസാഖ് ഫൈസി എന്നിവര്‍ സംബന്ധിച്ചു.

