.........................................
ഫൈസാബാദ്:തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ 58-ാം വാര്‍ഷിക 56-ാം സനദ് ദാന മഹാ സമ്മേളനം പട്ടിക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍ നഗറില്‍ സമാപിച്ചു.
ബദ്‌രിയ ശരീഅത്ത് കോളേജിലെയും ഒന്‍പത് യുവപണ്ഡിതര്‍ സമ്മേളനത്തില്‍ ഫൈസി ബിരുദം കരസ്ഥമാക്കി.
പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ പ്രഥമ ജൂനിയര്‍ കോളേജായ ബദ്‌രിയ്യ ശരീഅത്ത് കോളേജിലെ രണ്ടാം ബാച്ച് വിദ്യാര്‍ത്ഥികളയ
അസ്ലം അല്‍ബദ്‌രി ഫൈസി കോട്ടക്കല്‍, അബ്ദുല്‍ ജബ്ബാര്‍ അല്‍ബദ്‌രി ഫൈസി കര്‍ണാടക,ഹുദൈഫ് അല്‍ബദ്‌രി ഫൈസി കൊണ്ടോട്ടി, സ്വാദിഖ് അല്‍ബദ്‌രി ഫൈസി ചേളാരി, മഹ്‌സുഫ് അല്‍ബദ്‌രി ഫൈസി
വേങ്ങര, ജാബിര്‍ അല്‍ബദ്‌രി ഫൈസി വേങ്ങര, ജാഷിര്‍ അല്‍ബദ്‌രി ഫൈസി വയനാട്,അന്‍സാര്‍ അല്‍ബദ്‌രി ഫൈസി പറപ്പൂര്‍,
സല്‍മാന്‍ ബാസില്‍ അല്‍ബദ്‌രി ഫൈസി എന്നിവരാണ് ബിരുദം കൈപറ്റിയത്.
ബദ്‌രിയ്യയുടെ സെക്കന്‍ഡറി വിഭാഗത്തിലെ ആദ്യ ബാച്ചായ ഇവര്‍ 2010 മുതല്‍ 2018 കാലയളവില്‍ കോളേജിലും,പിന്നീട് ഉപരി പനത്തിനായി ജാമിഅയില്‍ 2 വര്‍ഷവും പഠിച്ചു.
കഴിഞ്ഞവര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും ഒന്‍പത് വിദ്യാര്‍ഥികള്‍ ഫൈസി ബിരുദം നേടിയിട്ടുണ്ട്.
ബദ്‌രിയ്യയുടെ തുടക്കം മുതല്‍ തന്നെ സ്ഥാപനത്തില്‍ പഠിച്ചിരുന്ന ഈ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്കും, പുരോഗതിക്കും വലിയ സംഭാവനകള്‍ നല്‍കിയ വിദ്യാര്‍ത്ഥികളായിരിന്നു.പഠന മേഖലയുംകലാ സാഹിത്യ മത്സരങ്ങളിലും, സംഘടനാ തലത്തിലും മികച്ച മാതൃകള്‍ കാണിച്ചവരാണ്.
പ്രസ്തുത ബാച്ചില്‍ പഠിച്ചിരുന്ന അബ്ദുല്‍ ഫത്താഹ് എന്ന വിദ്യാര്‍ത്ഥിയുടെ വിയോഗം ഇന്നും സ്ഥാപനത്തില്‍ വലിയ ഓര്‍മകളാണ് ബാക്കിവെക്കുന്നത് .


