OUR TEACHERS

"സ്വഹാബ" ലോഗോ പ്രകാശനം ചെയ്തു.

...............................................

വേങ്ങര:ബദ് രിയ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന  സ്വഹാബ യുടെ ലോഗോ പ്രകാശനം ചെയ്തു.

ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച ബദ്‌രിയ്യ ആര്‍ട്ട് ഫെസ്റ്റിൽ പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ എം പി അബ്ദു സമദ് സമദാനി സാഹിബ് കോളേജ് ജനറൽ സെക്രട്ടറി എം എം കുട്ടി മൌലവിക്ക് നൽകിയായിരുന്നു പ്രകാശനം.

23.06.2020-നാണ് പൂർവ്വ വിദ്യാർത്ഥി സംഘടന സ്വഹാബ SWAHABA (Sincere and Allegiant Helping Alumni of Badriyya)  രൂപീകൃതമാകുന്നത്.

രൂപീകൃത യോഗത്തിൽ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, കുട്ടി മൗലവി, പി പി ഹസൻ സാഹിബ്, ബദ്‌രിയ്യ ഉസ്താദുമാർ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

സയ്യിദ് അസ്ഹറുദ്ദീൻ തങ്ങൾ പ്രസിഡണ്ടും, കെ.ടി അബ്ദുൽ ഹക്കീം ഫൈസി ജനറൽ സെക്രട്ടറിയും അസ്ലമുദ്ദീൻ ഫൈസി കോട്ടക്കൽ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. 

സയ്യിദ് ഷംസുദ്ദീൻ തങ്ങൾ, സലിം ഫൈസി മുട്ടുംപുറം എന്നിവർ പ്രസിഡണ്ടുമാരും ഷംസുദ്ദീൻ ഫൈസി ഊരകം, അബ്ദുറഹീം ബദ്‌രി അച്ചനമ്പലം എന്നിവരെ ജോയിൻ സെക്രട്ടറിമാരായും  തെരഞ്ഞെടുത്തു.

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ  പ്രതിബന്ധങ്ങൾക്കിടയിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സംഘടനയ്ക്ക് സാധിച്ചു, ബദരിയ്യക്ക് ഒരു കൈത്താങ്ങ് ഫണ്ട് സമാഹരണം, 2020 ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ്  ഉപഹാര സമർപ്പണം, സ്നേഹാദരം, തുടങ്ങിയവ അതിൽ പ്രധാനമാണ്.