OUR TEACHERS

സ്വഹാബ" ലോഗോ പ്രകാശനവും പ്രഖ്യാപനവും നാളെ

വേങ്ങര: ദുആ സമ്മേളനം കൊണ്ട് പ്രസിദ്ധി നേടിയ കുറ്റാളൂർ ബദ്‌രിയ്യ നഗരിയിൽ മർഹൂം പി.പി ഉസ്താദിന്റെ പ്രവർത്തനഫലമായി 2010-ൽ തുടക്കംകുറിച്ച ബദ്‌രിയ്യ ശരീഅത്ത് കോളേജ് പൂർവ വിദ്യാർത്ഥി  സംഘടന SAHABA (Sincere and Allegiant Helping Alumni of Badriyya) - യുടെ ലോഗോ പ്രകാശനവും സംഘടന നാമപ്രഖ്യാപനവും  നാളെ   നടക്കും.

23.06.2020-നാണ് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകൃതമാകുന്നത്.

രൂപീകൃത യോഗത്തിൽ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, കുട്ടി മൗലവി, പി പി ഹസൻ സാഹിബ്, ബദ്‌രിയ്യ ഉസ്താദുമാർ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

സയ്യിദ് അസ്ഹറുദ്ദീൻ തങ്ങൾ പ്രസിഡണ്ടും, കെ.ടി അബ്ദുൽ ഹക്കീം ഫൈസി ജനറൽ സെക്രട്ടറിയും അസ്ലമുദ്ദീൻ ഫൈസി കോട്ടക്കൽ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. 

സയ്യിദ് ഷംസുദ്ദീൻ തങ്ങൾ, സലിം ഫൈസി മുട്ടുംപുറം എന്നിവർ പ്രസിഡണ്ടുമാരും ഷംസുദ്ദീൻ ഫൈസി ഊരകം, അബ്ദുറഹീം ബദ്‌രി അച്ചനമ്പലം എന്നിവരെ ജോയിൻ സെക്രട്ടറിമാരായും  തെരഞ്ഞെടുത്തു.

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ  പ്രതിബന്ധങ്ങൾക്കിടയിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സംഘടനയ്ക്ക് സാധിച്ചു, ബദരിയ്യക്ക് ഒരു കൈത്താങ്ങ് ഫണ്ട് സമാഹരണം, 2020 ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ്  ഉപഹാര സമർപ്പണം, സ്നേഹാദരം, തുടങ്ങിയവ അതിൽ പ്രധാനമാണ്.

മാർച്ച് 20, 21 തിയ്യതികളിലായി  നടക്കുന്ന ബദരിയ്യ ആർട്സ് ഫെസ്റ്റിന്റെ ഉദ്ഘാടന സെഷനിൽ (18.03.2021 വ്യാഴം) നാളെ ഉച്ചക്ക് രണ്ടു മണിക്കാണ്  പ്രഖ്യാപനം നടക്കുക.

പരിപാടിയിൽ മലപ്പുറം മണ്ഡലം പാർലമെൻറ് സാരഥി എം.പി അബ്ദുസമദ് സമദാനി, സയ്യിദ് കെ.കെ മൻസൂർ കോയതങ്ങൾ, പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം തുടങ്ങി പ്രമുഖർ സംബന്ധിക്കും.

ഈ വർഷത്തെയും ഫെസ്റ്റിനുള്ള ഉപഹാരം "സ്വഹാബ" നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.