![]() | |
|
വേങ്ങര:ഓര്‍മകളാണ് സമൂഹത്തെ വഴി നടത്തുന്നതെന്നും,ജീവിതത്തില്‍ ചിന്തകള്‍ക്കും ഓര്‍മകള്‍ക്കും വലിയ സ്വാധീനമാണെന്നും പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ എം പി അബ്ദു സ്സമദ് സമദാനി
വേങ്ങര ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച ബദ്‌രിയ്യ ആര്‍ട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സമദാനി സാഹിബ്.
പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം അധ്യക്ഷനായി.മലപ്പുറം ജില്ല മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ മുഖ്യാതിഥിയായി.
നാല് ഭാഷകളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറോളം മത്സരയിനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നത്.
ഇസ്ഫഹാന്‍,ഖൈറുവാന്‍,അസ്ഖലാന്‍,നെഹ്‌റുവാന്‍ എന്നീ നാല് ഗ്രൂപ്പുകളായി നൂറ്റമ്പതോളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.
കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍,വൈസ് പ്രസിഡ ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്‍,കോളേജ് ജനറല്‍ സെക്രട്ടറി എം എം കുട്ടി മൗലവി,കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍,ഹുസൈന്‍ ബാഖവി,ടി.വി ഹംസ ,വല്ല്യാപ്പു ഹാജി,ചെറീത് ഹാജി,പി.പി.സൈദലവി,കെ.കെ ഹംസ മാസ്റ്റര്‍,കെ.പി അബ്ദു,കെ.സി ബാവ,അബ്ദുറഹ്മാന്‍ നിസാമി,റസാഖ് ഫൈസി,മൂസ ഫൈസി,റഫീഖ് വാഫി,സലീം ഹുദവി,ശാക്കിര്‍ ഹുദവി,സാലിം വാഫി,ഹുസൈന്‍ വാഫി,റസാഖ് ഫൈസി,ഇസ്മാഈല്‍ ഫൈസി,സയ്യിദ് അസ്ഹറുദ്ദീന്‍ തങ്ങള്‍,കെ.ടി ഹക്കീം ഫൈസി,ഷഹീല്‍ , അബ്ദുല്‍ വാഹിദ്, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.
![]() |
അനുഗ്രഹ പ്രഭാഷണം:സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ |
ബദ്‌രിയ്യ എഡിറ്റോറിയല്‍ ബോര്‍ഡ് പുറത്തിറക്കിയ അറബിക് ഇ മാഗസിന്‍ പ്രകാശനവും സമദാനി സാഹിബ് നിര്‍വഹിച്ചു.
![]() |
| സ്വഹാബ ലോഗോ പ്രകാശനം |
![]() |
| MAIN STAGE PIC |




















