വേങ്ങര:കലാ പ്രതിഭകൾ മാറ്റുരക്കുന്ന ബദരിയ ശരീഅത്ത് കോളേജ് വിദ്യാർത്ഥി ഫെസ്റ്റ് 2k21 നാളെ.
എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ഊരകം ഗ്രാമപഞ്ചായത്ത് സയ്യിദ് കെ കെ മൻസൂർ കോയ തങ്ങൾ പങ്കെടുക്കും.
നാല് ഭാഷകളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറോളം മത്സരയിനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നത്.
ഇസ്ഫഹാൻ,ഖൈറുവാൻ,അസ്ഖലാൻ,നെഹ്റുവാൻ എന്നീ നാല് ഗ്രൂപ്പുകളായി നൂറ്റമ്പതോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.
സ്റ്റേജിതര മത്സരങ്ങൾ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുകയാണ്
പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, വൈസ് പ്രിൻസിപ്പൽ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ,വെെസ് പ്രസിഡന്റ് ഒാ.കെ കുഞ്ഞിമാനു മുസ്ലിയാർ,ജനറൽ സെക്രട്ടറി എം എം കുട്ടി മൗലവി,പിപി. ഹസ്സൻ സാഹിബ്, പി ചെറീത് ഹാജി, ഹംസ സാഹിബ്,വല്ല്യാപ്പു ഹാജി,അബ്ദു റഹ്മാൻ നിസാമി ചുള്ളിപ്പറമ്പ്, അബ്ദുറസാഖ് ഫൈസി പല്ലാർ, ഹുസൈൻ ബാഖവി ഓമാനൂർ, മൂസ ഫൈസി പഴമള്ളൂർ ,സലീം ഹുദവി മറ്റത്തൂർ, ശാകിർ ഹുദവി ചേളാരി, റഫീഖ് വാഫി പുതുപ്പറമ്പ്, ഹുസൈൻ വാഫി പറപ്പൂർ, സാലിം വാഫി കിളിനക്കോട് എന്നിവർ പങ്കെടുക്കും
ബദരിയാ ആർട്സ് ഫെസ്റ്റിന് ബദ് രിയ്യാ ക്യാമ്പസ് സജ്ജമായിരിക്കുകയാണെന്ന് ഫെസ്റ്റ് സമിതി ഭാരവാഹികളായഷഹീൽ ഇരുമ്പുഴി, അബ്ദുൽ വാഹിദ്, ജാബിർ പരപ്പനങ്ങാടി എന്നിവർ അറിയിച്ചു.


