˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙
![]() | |
|
വേങ്ങര: ബദ്‌രിയ്യ ക്യാമ്പസിൽ കഴിഞ്ഞ പത്ത് വർഷമായി കലാപ്രതിഭകളുടെ മികവുകൊണ്ടും വൈവിധ്യങ്ങൾ കൊണ്ടും ജനശ്രദ്ധേയമായ ആർട്സ്ഫെസ്റ്റിവൽ വിപുലമായ സംവിധാനങ്ങളോടെ ഫെബ്രുവരി അവസാനവാരം നടക്കാനിരിക്കുകയാണ്. അതിനോടനുബന്ധിച്ചുള്ള ലോഗോ കഴിഞ്ഞദിവസം ക്യാമ്പസിൽ വെച്ച് കോളേജ് പ്രിൻസിപ്പൾ പ്രകാശനം ചെയ്തു. ഈ വർഷത്തെയും ഫെസ്റ്റ് ലോഗോ രൂപകൽപ്പന ചെയ്തത് സയ്യിദ് സുബ്ഹാൻ തങ്ങളാണ്.
തുടർച്ചയായ മൂന്നുവർഷവും ഫെസ്റ്റ് ലോഗോ രൂപകൽപന ചെയ്ത് സയ്യിദ് സുബ്ഹാൻ തങ്ങൾ ശ്രദ്ധേയമാകുന്നു.
ബദ്‌രിയ്യ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർത്ഥിയായ തങ്ങൾ നിലവിൽ പട്ടിക്കാട് ജാമിഅ നൂരിയയിലെ ഫൈനൽ വിദ്യാർത്ഥിയാണ്.
![]() |
| FEST LOGO 2020 FEST LOGO 2019 |
അവധിദിനങ്ങളിൽ "ഓയിസ്റ്റർ മീഡിയ" എന്ന പേരിൽ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിവിധ സ്ഥാപനങ്ങളുടേയും പരിപാടികളുടേയും ലോഗോയും പോസ്റ്ററുകളും ഡിസൈൻ ചെയ്ത് ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വളാഞ്ചേരി, പൈങ്കണ്ണൂർ ആണ് തങ്ങളുടെ സ്വദേശം.
˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙
തങ്ങളുടെ ഡിസെെനിങ് വർക്കുകളെ കുറിച്ച് കൂടുതൽ അറിയാൻ click here👇👇👇



