..................................................
ബദ് രിയ്യ നഗർ: കലാപ്രതിഭകൾ മാറ്റുരക്കുന്ന ബദ് രിയ്യാ ആർട്സ് ഫെസ്റ്റിന് ഇനി ദിവസങ്ങൾ മാത്രം...
നുറോളം മത്സരയിനങ്ങളിലായി, നാല് ഗ്രൂപ്പുകളിൽ, നുറ്റമ്പതോളം മത്സരാർത്ഥികൾ മാറ്റുരക്കുന്ന ബദ് രിയ്യ ഫെസ്റ്റ് ഈ വർഷം പുതു ചരിതം സൃഷ്ടിക്കാനിരികുകയാണ്.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ വർഷം നാല് ഗ്രൂപ്പുകളായി തരംതിരിച്ചത് മത്സരാർത്ഥികൾക്കിടയിലെ പോരാട്ടങ്ങൾക്ക് കൂടുതൽ വീറും വാശിയും വർധിപ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പുകൾക്ക് അണയാത്ത ആവേശം നൽകി, വിദ്യാർത്ഥികൾക്ക് പ്രാത്സാഹനം നൽകുന്ന മികവുറ്റ ലീഡർമാരെയാണ് ഈ വർഷവും ഓർഗനൈസിംഗ് കമ്മിറ്റി സജ്ജമാക്കിയിട്ടുള്ളത്.
ഫാരിസ് നെല്ലിക്കുത്തിന്റെയും മുബീൻ ഫാരിസ് കുന്നു പുറത്തിന്റെയും നേതൃത്ത്വത്തിൽ നെഹ്റുവാൻ ഗ്രൂപ്പും സനാഫ് പന്താരങ്ങാടിയുടെയും സ്വാലിന് ചേളാരിയുടെയും കീഴിൽ ഇസ്ഫഹാൻ ഗ്രൂപ്പും സനൂഫ് വേങ്ങര, ശബീബ് തിരൂർ എന്നിവർ നയിക്കുന്ന ഖൈറുവാൻ ഗ്രൂപ്പും സാലിം കോട്ടക്കലിന്റെയും ജുനൈദ് പരപ്പനങ്ങാടിയുടെയും പിന്നിൽ അണിചേർന്ന് അസ്ഖലാൻ ഗ്രൂപ്പുമാണ് ഈ വർഷം രണാങ്കണത്തിൽ കൊമ്പുകോർക്കുന്നത്.
കലാ പ്രതിഭകളുടെ ചോരാത്ത പോരാട്ട വീര്യങ്ങൾ ആസ്വദിക്കാൻ ആവേശപൂർവ്വം കാതോർത്ത് കാത്തിരിക്കുകയാണ് ബദ്‌രിയ്യഃ ക്യാമ്പസ്.
ഫെസ്റ്റിന്റെ വിജയത്തിന് വേണ്ടി വിശ്രമമില്ലാതെ വ്യത്യസ്ഥ പ്രചാരണ പ്രവർത്തനത്തിലായി ഓർഗനൈസിങ്ങ് കമ്മിറ്റിയും യുണിയൻ ഭാരവാഹികളു മീഡിയ വിംങ്ങും സജീവമായി രംഗത്തുണ്ട്.
വിദ്യാർത്ഥികൾ ഫെസ്റ്റിന് വേണ്ടി സജ്ജരായിരിക്കണമെന്നും ഗ്രൂപ്പുകളുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കണമെന്നും ഫെസ്റ്റ് കോർഡിനേറ്റർമാരായ ഉസ്താദ് അബ്ദുറഹ്മാൻ നിസാമി ചുള്ളിപ്പറമ്പ് ,ഉസ്താദ് അബ്ദു റസാഖ് ഫൈസി പല്ലാർ എന്നിവർ അറിയിച്ചു.

