OUR TEACHERS

ബദ്‌രിയ്യ ഫെസ്റ്റ് 2k21: ലോഗോ പ്രകാശനം ചെയ്തു

 വേങ്ങര: ബദ്‌രിയ്യ   ശരിഅത്ത് കോളേജ് വിദ്യാർത്ഥി ഫെസ്റ്റ് ലോഗോ പ്രകാശനം കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം  നിർവഹിച്ചു.

ബദ് രിയ്യ  പൂർവവിദ്യാർഥി സയ്യിദ് സുബ്ഹാൻ തങ്ങളാണ് ലോഗോ രൂപകൽപന ചെയ്തത്.

വ്യത്യസ്ത ഭാഷകളിൽ പ്രസംഗങ്ങൾ, ഗാനങ്ങൾ,പ്രബന്ധങ്ങൾ,ട്രാൻസ്ലേഷൻ മത്സരങ്ങൾ,ബുർദ ആലാപനം,മുശാഅറ,ക്വിസ്സ് തുടങ്ങി എഴുപതോളം മത്സര ഇനങ്ങളിലായി ഫെബ്രുവരി 27 28 തീയതികളിലാണ് ബദ് രിയ്യ ആർട്സ് ഫെസ്റ്റ് അരങ്ങേറുന്നത്.

ഫെസ്റ്റിനു വേണ്ടി വിദ്യാർത്ഥികൾ  സജ്ജരായിരിക്കണമെന്ന്  ഗ്രൂപ്പ് ലീഡർ മാരായ സനൂഫ് വേങ്ങര സനാഫ് വേങ്ങര സാലിം തിരൂര്,ഫാരിസ് മഞ്ചേരി എന്നിവർ അറിയിച്ചു

 പരിപാടിയിൽ അബ്ദുറസാഖ് ഫൈസി പല്ലാർ, മൂസ ഫൈസി പഴമള്ളൂർ , റഫീഖ് വാഫി പുതുപ്പറമ്പ്, ഹുസൈൻ വാഫി പറപ്പൂർ, സാലിം വാഫി  കിളിനക്കോട്,ഫെസ്റ്റ് സമിതി ഭാരവാഹികളായ  ഷഹീൽ ഇരുമ്പുഴി, അബ്ദുൽ വാഹിദ്, ജാബിർ പരപ്പനങ്ങാടി എന്നിവർ പങ്കെടുത്തു.