വേങ്ങര:എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തിനോടനുബന്ധിച്ച് ബദ്‌രിയ്യ ശരീഅത്ത് കോളേജ് എസ്.കെ.എസ്.എസ്.എഫ് ത്വലബയുടെ കീഴിൽ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.
ബദ് രിയ്യ യൂണിയൻ ജനറൽ സെക്രട്ടറി സ്വാലിഹ് കൂമണ്ണ പതാക ഉയര്‍ത്തി.എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് ചെയർമാൻ അഫ്താബ് റഹ്മാൻ ഒതുക്കുങ്ങൽ അധ്യക്ഷനായി.സയ്യിദ് ജുനെെദ് ജിഫ്രി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.ഖലീൽ ഫെെസി തിരുവന്നായ സന്ദേശ പ്രഭാഷണം നിർവഹിച്ചു.സയ്യിദ് സുബ്ഹാൻ തങ്ങൾ വളാഞ്ചേരി ദുആക്ക് നേതൃത്വം നൽകി.
സ്വാലിഹ്,ഹുദൈഫ്,ജാസിർ,ഷഹീൽ,മുബീൻ,ജാശിർ,അബൂബക്കർ,അഹ്മദ് സുഹെെൽ എന്നിവർ സംബന്ധിച്ചു.



