OUR TEACHERS

കുറ്റാളൂർ ബദ്‌രിയ്യ ദുആ സമ്മേളനം മാർച്ച് ഒന്നു മുതൽ..

കുറ്റാളൂർ ബദ്‌രിയ്യ ദുആ സമ്മേളനം മാർച്ച് ഒന്നു മുതൽ..


വേങ്ങര : അഞ്ച് പതിറ്റാണ്ട് പിന്നിട്ട കുറ്റാളൂർ ദുആ സമ്മേളനം മാർച്ച് ഒന്നു മുതൽ കുറ്റാളൂർ ബദ്‌രിയ്യ നഗറിൽ വെച്ച്  ആരംഭിക്കും. ആദ്യ നാല് ദിവസം മതപ്രഭാഷണവും സമാപന ദിവസമായ മാർച്ച് അഞ്ച് വെള്ളിയാഴ്ച ദുആ സമ്മേളനവും നടക്കും. 

 മത പ്രഭാഷണ പരമ്പര മാർച്ച് ഒന്ന് തിങ്കളാഴ്ച പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഫൈസി വടക്കുംമുറി പ്രഭാഷണം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ    ഇസ്മായിൽ ഫൈസി കിടങ്ങയം, ആബിദ് ഹുദവി തച്ചണ്ണ എന്നിവർ പ്രഭാഷണം നിർവഹിക്കും. 

സമാപന ദിവസമായ വെള്ളിയാഴ്ച ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ലക്ച്ചർ ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഖ്യപ്രഭാഷണം നിർവഹിക്കും. തുടർന്നു നടക്കുന്ന ദുആ സമ്മേളനത്തിന് സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ ആലത്തൂർപടി, മമ്പുറം ഖത്തീബ്  സയ്യിദ് അബ്ദുള്ള കോയ തങ്ങൾ നേതൃത്വം നൽകും. സയ്യിദൻമാരും സാദാത്തീങ്ങളും പങ്കെടുക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.