ബദ്‌രിയ്യ ശരീഅത്ത് കോളേജ് 2022-23 വർഷത്തേക്കുള്ള പുതിയ അഡ്മിഷൻ ആരംഭിച്ചു.
一一一ーーー一一一一一一一一一一一一
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നതനായ നേതാവും മുസ്ലിം കൈരളിയുടെ മത വൈജ്ഞാനിക സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന മർഹൂം ഉസ്താദ് പി.പി മുഹമ്മദ് ഫൈസിയുടെ അനുഗ്രഹീത നേതൃത്വത്തിൽ ആരംഭിച്ച മഹത്തായ സ്ഥാപനമാണ് ബദ്‌രിയ്യ ശരീഅത്ത് കോളേജ്. പതിറ്റാണ്ടുകളായി നടന്നുവരുന്ന ആത്മീയ സമ്മേളനങ്ങൾ കൊണ്ട് പുകൾപെറ്റ വേങ്ങര കുറ്റാളൂർ ബദ്‌രിയ്യ നഗറിൽ 2010 മെയ് മൂന്നിനാണ് മഹാനായ
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ മത-ഭൗതിക സമന്വയ കേന്ദ്രത്തിന് തുടക്കം കുറിക്കുന്നത്. പട്ടിക്കാട് ജാമിയ നൂരിയയുടെ കീഴിലുള്ള പ്രഥമ ജൂനിയർ സ്ഥാപനമായി ആരംഭിച്ച് പതിയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കൈരളിയു-------------------------------------
അക്കാദമിക് കരിക്കുലം
മതപഠനം
തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ യുമായി അഫിലിയേറ്റ് ചെയ്തുകൊണ്ട് ജാമിഅ ജൂനിയർ കോർഡിനേഷൻ സിമിതി ആവിഷ്കരിച്ച പ്രത്യേക പാഠ്യപദ്ധതി അനുസരിച്ചാണ് ബദ്‌രിയ്യ പ്രവർത്തിക്കുന്നത്. ഇന്ന് അറുപതിൽപ്പരം സഹസ്ഥാപനങ്ങൾഉള്ള വിപ്ലവകരമായ വിദ്യാഭ്യാസ മുന്നേറ്റമായി ജാമിഅ കോ-ഓർഡിനേഷൻ സമിതി മാറിക്കഴിഞ്ഞു. മതപഠന മേഖലയിൽ തഫ്സീർ, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, സ്വർഫ്, നഹ് വ് തുടങ്ങിയ വിഷയങ്ങളിൽ പാരമ്പര്യ ദർസീ കിതാബുകൾ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സിലബസാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള മത പഠനത്തോടൊപ്പം അംഗീകൃത യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയും കമ്പ്യൂട്ടർ കോഴ്സുകളും ബഹു ഭാഷാപഠനവും മഹല്ല് ശാക്തീകരണ പരിശീലനവും ഉൾക്കൊള്ളുന്ന എട്ടുവർഷത്തെ ശാസ്ത്രീയമായ സിലബസാണ് സംവിധാനിച്ചിട്ടുണ്ട് ഉള്ളത്. ആഴ്ചയിൽ ആറ് പ്രവർത്തന ദിനങ്ങളും ഒരു അക്കാദമിക് വർഷത്തിൽ 240 അധ്യായന ദിനങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ഭൗതിക പഠനം
എസ്.എസ്.എൽ. സി( കേരള സിലബസ്), ഹയർസെക്കൻഡറി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയും ആണ് വിദ്യാർഥികൾക്ക് ഭൗതിക പഠനരംഗത്ത് സംവിധാനിച്ചിട്ടുള്ളത്. മത വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യവും ഉപകാരപ്രദവുമായ വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് സ്ഥാപനം പിന്തുടരുന്നത്. ഇതു കൂടാതെ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനായി കമ്പ്യൂട്ടർ കോഴ്സുകളും കയ്യെഴുത്ത് മാഗസിനുകളും ഇ- മാഗസിനുകളും പ്രസംഗ പരിശീലനവും എക്സ്പോർട്ട് ക്ലാസ്സുകളും കാലോചിതമായി നൽകുന്നു.
സവിശേഷതകൾ.....
💞പട്ടിക്കാട് ജാമിഅ ജൂനിയർ കോളേജ് സംവിധാനത്തിന് വേണ്ടി നിലവിൽ വന്ന പ്രഥമ സ്ഥാപനം.
💞 ജാമിഅ കോർഡിനേഷൻ പരിശോധനയിൽ A+ ഗ്രേഡ് നേടിയ പ്രമുഖ ജൂനിയർ കോളേജ്.
💞 പതിറ്റാണ്ടുകളായി നടന്നുവരുന്ന ദുആ സമ്മേളനങ്ങൾ കൊണ്ട് പ്രശസ്തമായ ആത്മീയത മുറ്റിനില്ക്കുന്ന ക്യാമ്പസ് അന്തരീക്ഷം
💞 മത -ഭൗതിക വിദ്യകൾ സമന്വയിപ്പിച്ച് നൽകാൻ പ്രാപ്തരും യോഗ്യരുമായ അധ്യാപകരുടെ മേൽനോട്ടം
💞 വിശാലമായ ലൈബ്രറി & ഡിജിറ്റൽ സ്മാർട്ട് ക്ലാസ് റൂം.
💞കമ്പ്യൂട്ടർ, ബഹുഭാഷാ സമാജം, കയ്യെഴുത്തു മാഗസിൻ, ഇ- മാഗസിൻ, സർഗ്ഗ പരിശീലനം.
💞 വ്യക്തിത്വ- നൈപുണ്യ വികസനത്തിനായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ.
അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കും ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷനും ഹെൽപ്പ് ഡെസ്ക് ഉമായി ബന്ധപ്പെടുക:
WhatsApp NO;
ഇംഗ്ലീഷിൽ മാത്രമേ അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പാടുള്ളൂ
ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ ചെയ്യുന്നതിനും ജാമിഅ ജൂനിയർ കോളേജ് പ്രോസ്പെറ്റസ് ഡൗൺലോഡ് ചെയ്യുന്നതിനും.........
👇👇
https://jamianooriya.in/admission/
-----------------------------------------
യോഗ്യത
കോഴ്‌സ് കാലാവധി: 8 വര്‍ഷം ,
മത പഠനനത്തോടൊപ്പം SSLC, +2, DEGREE എന്നിവ നല്‍കി ജാമിഅഃ നൂരിയ്യഃയുടെ വിവിധ ഫാക്കല്‍റ്റികളിലേക്ക് പ്രവേശനത്തിന് സജ്ജരാക്കുന്നു.
അപേക്ഷ സമര്‍പ്പണം
2022 മാര്‍ച്ച് 15 മുതല്‍ ഓൺ ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മറ്റും ഈ വര്‍ഷം അഡ്മിഷന്‍ നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് ആദ്യ ഒപ്ഷന്‍ രേഖപ്പെടുത്തിയ സ്ഥാപനത്തില്‍ എത്തിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകള്‍
അപേക്ഷാഫീസ്
അപേക്ഷ ഫീസ് 250 രൂപയാണ്. പ്രസ്തുത ഫീസ് അപേക്ഷക്ക് വേണ്ടി സമീപിക്കുന്ന, ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നല്‍കി റസീപ്റ്റ് കൈ പറ്റേണ്ടതാണ്. പ്രസ്തുത റസീപ്റ്റ് പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കുന്ന സ്ഥാപനത്തിൽ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്. സ്വന്തമായി അപേക്ഷാ നടപടികൾ പൂര്‍ത്തീകരിക്കുന്നവര്‍ ആദ്യ ഒപ്ഷനായി നല്‍കുന്ന സ്ഥാപനത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കുമ്പോള്‍ അതോടൊപ്പമാണ് ഫീസ് നല്‍കേണ്ടത്.
പ്രവേശന പരീക്ഷ
റിസള്‍ട്ട് പ്രസിദ്ധീകരണം
സെക്കണ്ടറി വിഭാഗം എഴുത്ത് പരീക്ഷയുടെ റിസള്‍ട്ട് മെയ് 13 ന് രാവിലെ പ്രസിദ്ധീകരിക്കുന്നതാണ്.
വൈവ (അഭിമുഖം)
പ്രവേശന പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈവ മെയ് 15,16 ന് ഫസ്റ്റ് ഒപ്ഷന്‍ നല്‍കിയ സ്ഥാപനത്തില്‍ നടക്കുന്നതാണ്. വിദ്യാര്‍ത്ഥിയുടെ വയസ്സ് തെളിയിക്കുന്ന ഒറിജിനല്‍ രേഖയും ഫോട്ടോയുള്ള ഹാള്‍ടിക്കറ്റമായി സ്ഥാപനം നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും സമയത്ത്
അലോട്ട്‌മെന്റ്
ക്ലാസ് ആരംഭം
മെയ് 28 ന് പുതിയ ബാച്ചിന് ക്ലാസുകള്‍ ആരംഭിക്കുന്നതായിരിക്കും.
ഇംഗ്ലീഷിൽ മാത്രമേ അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പാടുള്ളൂ
ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ ചെയ്യുന്നതിനും ജാമിഅ ജൂനിയർ കോളേജ് പ്രോസ്പെറ്റസ് ഡൗൺലോഡ് ചെയ്യുന്നതിനും.............
👇👇
https://jamianooriya.in/admission/



