OUR TEACHERS

ബദ്‌രിയ്യ ഫെസ്റ്റ് 2k21: ലോഗോ പ്രകാശനം നാളെ

 വേങ്ങര: ബദ്‌രിയ്യ   ശരിഅത്ത് കോളേജ് വിദ്യാർത്ഥി ഫെസ്റ്റ് ലോഗോ പ്രകാശനം നാളെ ( ഫെബ്രുവരി 10 ബുധൻ ) രാവിലെ 9 മണിക്ക് ബദ്‌രിയ്യ ക്യാമ്പസിൽ വെച്ച് നടക്കും.


 കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം പ്രകാശന കർമ്മം നിർവഹിക്കും. വൈസ് പ്രിൻസിപ്പൽ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. അബ്ദു റഹ്മാൻ നിസാമി, അബ്ദുറസാഖ് ഫൈസി പല്ലാർ, ഹുസൈൻ ബാഖവി ഓമാനൂർ, മൂസ ഫൈസി പഴമള്ളൂർ ,സലീം ഹുദവി മറ്റത്തൂർ, ശാകിർ ഹുദവി ചേളാരി, റഫീഖ് വാഫി പുതുപ്പറമ്പ്, ഹുസൈൻ വാഫി പറപ്പൂർ, സാലിം വാഫി  കിളിനക്കോട് പങ്കെടുക്കും.

 നാല് ഭാഷകളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറോളം മത്സരയിനങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരക്കുന്നത്. ഫെബ്രുവരി അവസാന വാരത്തിലാണ് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമാവുക. ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ ഫെബ്രുവരി 20 ന് ശേഷം ആരംഭിക്കും.

ഇസ്ഫഹാൻ,ഖൈറുവാൻ,അസ്ഖലാൻ,നെഹ്റുവാൻ എന്നീ നാല് ഗ്രൂപ്പുകളായി  നൂറ്റമ്പതോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.

 യോഗത്തിൽ ഫെസ്റ്റ് സമിതി ഭാരവാഹികളായ  ഷഹീൽ ഇരുമ്പുഴി, അബ്ദുൽ വാഹിദ്, ജാബിർ പരപ്പനങ്ങാടി, ബദരിയ്യ വിദ്യാർത്ഥി യൂണിയൻ നേതാക്കളായ  മുബശ്ശിർ പൂവാം കുളങ്ങര, സ്വാലിഹ് കൂമണ്ണ, സ്വാദിഖ് തെന്നല, ഹുദൈഫ് വലിയോറ, ഉവൈസ് പൂക്കിപ്പറമ്പ്, അർഷാദ് പൂരപ്പുഴ, സവാദ് തെന്നല പങ്കെടുത്തു.