വേങ്ങര:ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ ബി.എസ്.എ യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
എസ്കെഎസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി.ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി സെക്രട്ടറി അബ്ദുൽ ലത്തീഫ് വേങ്ങര സന്ദേശ പ്രഭാഷണം നിർവഹിച്ചു.
ദിനാചരണത്തിന് ഭാഗമായി സപ്ലിമെന്റ് പ്രകാശനം,തീം സോങ്,ഡോക്യുമെന്ററി പ്രദർശനം,ക്വിസ് മത്സരം,സപ്ലിമെന്റ് നിർമ്മാണ മത്സരം, ഗാന രചന & ആലാപന മത്സരം ലെറ്റർ റൈറ്റിങ് മത്സരം,പ്രസംഗ മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ഉസ്താദ് സാലിം വാഫി,ഉസ്താദ് മൂസ ഫൈസി,ഉസ്താദ് റസാഖ് ഫൈസി,ഉസ്താദ് ഷാക്കിർ ഹുദവി,ഉസ്താദ് റഫീഖ് വാഫി,മുബശ്ശിർ,സ്വാലിഹ് മുർഷിദ് എന്നിവർ സംബന്ധിച്ചു.
 |
| സ്വാഗതം മുബശ്ശിർ |
 |
| സ്പോർട്ട് ക്വിസ്സ് |