OUR TEACHERS

നന്ദി... ചരിത്ര സംഭവമാക്കിയതിന്.

 

ബദ്‌രിയ്യ വീണ്ടും ഒരു ചരിത്രമെഴുതി!

 ചരിത്രത്തിലാദ്യമായി ലോകോത്തര യുണിവേഴ്സിറ്റികളിലെ പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകിയ അറബി ഭാഷാ പഠന ക്യാമ്പ് ആദ്യ ഘട്ടം അതിഗംഭീരമായി ഇന്നലെ  സമാപിക്കുകയുണ്ടായി.

ഈജിപ്ത് വിദ്യാഭ്യാസ വകുപ്പ് മേധാവിയും ഭാഷാ പണ്ഡിതനുമായ  ഡോ: സ്വലാഹ് ഖമീസ് മുഹമ്മദ് അബ്ദുൽ മൗലാ ദഹ്രീജ്, ഈജിപ്ത് അൽ അസ്ഹർ യൂണിവേഴ്സിറ്റി ഹദീസ് വിഭാഗം തലവൻ ഡോ: ഖാലിദ് അബ്ദുന്നബി അബ്ദുറസാഖ് എന്നിവർ നമ്മുടെ പരിപാടിയിൽ സംഗമിച്ചത് വിദ്യാർത്ഥികളെ ആവേശപരിതരാക്കി.

സരളമായ ഭാഷയിൽ അറബിക്  ഭാഷാ പഠന ക്ലാസ് നടത്തിയ  വിശിഷ്ട അതിഥി വിഷയാവതരണത്തിൻ്റെ അവസാനം വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ഗഹനമായി മറുപടികളും നൽകി.

ചരിത്ര സംഭവമായ നമ്മുടെ ഈ സംഗമത്തിൻ്റെ പരിപുർണ്ണ വിജയത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചിച്ച, പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ കൃതജ്ഞതയും, കടപ്പാടും അറിയിക്കുന്നു.

ഇത്തരം ഒരു സുവർണ്ണാവസരം നമുക്ക് ഒരുക്കി തന്ന,തുടക്കം മുതൽ ഒടുക്കം വരെ നേതൃത്യം നൽകിയ  പ്രിയ ഉസ്താദുമാർ, രജിസ്റ്റർ, മറ്റു ടെക്നിക്കൽ വർക്കുകൾ ചെയ്തവർ, പരിപാടിയുടെ പ്രചാരണത്തിൽ പങ്കു ചേർന്നവർ,അതിലുപരി ആവേശപുർവ്വം ക്ലാസിൽ  സംഗമിച്ച, സഹകരിച്ച ബദ്‌രിയ്യ യിലെ പ്രിയ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, സുഹൃത്തുക്കൾ എല്ലാവർക്കും ബി.എസ്.എ യുടെയും,ലാംഗേജ് വിംങ്ങിൻ്റെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുകയാണ്.

ഇതൊരു തുടക്കമാണ്.ഇനിയും ഒരുപാട് അറബി ഭാഷാ പണ്ഡിതരെ നമുക്ക് ശ്രവിക്കണം.പഠിക്കണം...ഇൻശാ അല്ലാഹ്...

BSA LANGUAGE WING

BADRIYYA SHAREEATH COLLEGE, VENGARA