OUR TEACHERS

"ശാഹെ മദീന" ബദ് രിയ്യ റബീഅ് ക്യാമ്പയിന്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മുപ്പത് വരെ

വേങ്ങര: "നബി(സ) ജീവിതം സമഗ്രം സമ്പൂര്‍ണ്ണം" റബീഅ് ക്യാമ്പയിനിന്‍റെ ഭാഗമായി വേങ്ങര ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ബി.എസ്.എ സംഘടിപ്പിക്കുന്ന "ശാഹെ മദീന" ബദ് രിയ്യ റബീഅ് ക്യാമ്പയിനിന് പ്രോജ്ജ്വല തുടക്കം.

       റബീഉല്‍  അവ്വല്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്‍റെ ഭാഗമായി  ക്യാമ്പയിന്‍ ഉദ്ഘാടനം,തിരുനബി സന്ദേശം,മൗലിദ് മജ്ലിസ്,ആദര്‍ശ വേദി,മദ്ഹ് ഗാന മത്സരം,ഡിജിറ്റല്‍ ക്വിസ്സ്,പ്രസംഗ മത്സരം,‍സ്റ്റാറ്റസ് വീസിയോ തുടങ്ങീ ഒട്ടനവധി പരിപാടികളും,മത്സരങ്ങളും യൂണിയന്‍ സംഘടിപ്പിക്കുന്നു.


ക്യാമ്പയിന്‍ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഉസ്താദ് അബ്ദുല്‍ ഖാദര്‍ ഫെെസി അധ്യക്ഷനായി.ഉസ്താദ് സാലിം വാഫി കിളിനക്കോട് റബീഅ് സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു.