OUR TEACHERS

വിദ്യാര്‍ത്ഥി സംഘടനകള്‍ കാലത്തിന്‍റെ ആവശ്യകത:സയ്യിദ് അബ്ബാസലി തങ്ങള്‍

  

വേങ്ങര: വിദ്യാര്‍ത്ഥി സംഘടനകള്‍ കാലത്തിന്‍റെ ആവശ്യകതയാണെന്നും,വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോശിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്ക് നിസ്തുലമാണെന്നും എസ്.വെെ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ.
 
 കുറ്റാളൂർ  ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ ബദ് രിയ്യ സ്റ്റുഡന്റ്സ് അസോസിയേഷൻ  (ബി.എസ്.എ) 2020-21 അധ്യായന വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു തങ്ങള്‍.

വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മേഖലയിലും,പ്രബോദന തലത്തിലും വിദ്യാര്‍ത്ഥികളെ കഴിവുറ്റ പ്രതിഭകളാക്കുകയും,സമസ്തക്കും,സമൂഹത്തിനും വേണ്ടി നിസ്തുല സേവനത്തിന് അവരെ പ്രാപ്തരാക്കുന്നതിലും വിദ്യാര്‍ത്ഥീ യൂനിയനുകള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെന്നും തങ്ങള്‍ പറഞ്ഞു. 
    
 ചന്ദ്രിക എഡിറ്റർ സി.പി സെെദലവി സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ ഖാദർ ഫെെസി കുന്നും പുറം അദ്ധ്യക്ഷനായി.

സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, കുഞ്ഞിമാനു മുസ്ലിയാർ ഒാടക്കൽ,എം.എം കുട്ടി മൗലവി,പി.പി ഹസ്സൻ സാഹിബ്ഹുസൈൻ ബാഖവി, അബ്ദുറഹ്മാൻ നിസാമി ,മൂസ ഫെെസി  സാലിം വാഫി,റഫീഖ് വാഫി, അബ്ദുറസാഖ് ഫൈസി,സലീം ഹുദവി,ശാക്കിർ ഹുദവി,ഹുസെെന്‍ വാഫി,ഹാഫിള് മുബശ്ശിര്‍,സ്വലാഹുദ്ധീൻ ബദ് രി,ശഹീർ,അബ്ദുല്‍ ഹഖീം ഫെെസി എന്നിവർ  സംസാരിച്ചു.

യുണിയൻ സെക്രട്ടറി സ്വാലിഹ്  കൂമണ്ണ
 സ്വാഗതവും,മുബഷിര്‍ തിരൂര്‍ നന്ദിയും
 പറഞ്ഞു. 
PROGRAMME ON VOICE OF BADRIYYA YOUTUBE CHANNEL▼▼▼