ബദ്‌രിയ്യ ഫെസ്റ്റിന് നാമകരണം ചെയ്തിരിക്കുന്നത് ' തിങ്കളും താരങ്ങളും'
എന്നതാണ്.ഫെസ്റ്റ് മാലോകര്‍ക്ക് നല്‍കുന്ന സന്ദേശം പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയാണ്. തിങ്കെളെന്നാല്‍ ചന്ദ്രനും
താരമെന്നാല്‍ നക്ഷത്രവുമാണ്. അഥവാ പ്രകൃതിയിലെ രണ്ട് അത്ഭുതപ്രതിഭാസങ്ങള്‍. ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയില്‍ നിന്ന് ശരാശരി 3,84,403 കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം.. ഉയര്‍ന്ന തിളക്കത്തോടെയുള്ള ഭീമന്‍ ഗോളങ്ങളാണ് നക്ഷത്രങ്ങള്‍. സ്വയം പ്രകാശിക്കുന്നതും ഒരേ സ്ഥലത്ത് നില്‍ക്കുന്നവയാണ് നക്ഷത്രങ്ങള്‍.
പ്രാപഞ്ചിക സത്യങ്ങള്‍ ഇവയൊക്കെയാണെങ്കിലും നമ്മുടെ കലോത്സവത്തിലെ തിങ്കള്‍ ബദ്‌രിയ്യയും കലോത്സവത്തിലെ ജേതാക്കൾ താരകങ്ങളുമാണ്. ഫെസ്റ്റിലെ വിജയികൾ ചന്ദ്രനെപ്പോലെ ശോഭിക്കുന്നവരും
താരകങ്ങളെപ്പോലെ പ്രഭ പരത്തുന്നവരുമാണ്.
ബദ്‌രിയ്യയുടെ ബദ്ര്‍ എന്ന അറബി വാക്കിന്റെ മലയാള വിവര്‍ത്തനം 'തിങ്കള്‍' എന്നത്കൂടിയാണ്. ചുരുക്കത്തിൽ തിങ്കളും താരങ്ങളും തൂവെള്ളി കതിർച്ചിന്നുന്ന കലാമാമാങ്കമാണ് ബദ്‌രിയ്യയിൽ നടക്കാനിരിക്കുന്നത്.
ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു ഫെസ്റ്റിന്റെ സമാപനത്തില്‍ ബദ്‌രിയ്യയിലെ തിങ്കളും താരകങ്ങളും ആരെന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും.
മലയാള കാവ്യലോകത്തെ കാരണവരായിരുന്ന ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ പ്രസിദ്ധമായ 'എന്റെ വിദ്യാലയം' എന്ന കവിതയുടെ ആദ്യ വരിയോട് കടപ്പാട് കൂടിയാണ് തിങ്കളും താരങ്ങളും. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്‌കൂള്‍ നാലാം ക്ലാസിലെ പാഠപുസ്തകത്തിലെ ആദ്യ അധ്യായമായിരുന്ന തിങ്കളും താരങ്ങളും.പ്രകൃതിയോട് ഇണങ്ങിയും ചേര്‍ന്നും ജീവിച്ചു പോയ ആ പഴയകാലം ഓര്‍ത്തെടുക്കുക കൂടി ചെയ്യുകയാണ് ബദ്‌രിയ്യ ഫെസ്റ്റ്.
