OUR TEACHERS

ഫെസ്റ്റിന് തരംഗമായി 'തരംഗം'

വേങ്ങര  : ബദ്‌രിയ്യ ശരീഅത്ത് കോളേജ്  വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന 'തിങ്കളും താരങ്ങളും' ആർട്സ് ഫെസ്റ്റിനോടനുബന്ധിച്ച് മീഡിയ വിങ്ങ്   പുറത്തിറക്കുന്ന തരംഗം പത്രം പ്രകാശനം ചെയ്തു.

ഫെസ്റ്റ് മത്സരങ്ങളുടെ ഓരോ ദിവസത്തെയും വാർത്തകളും പ്രത്യേക ഫീച്ചറുകളും അടങ്ങിയതാണ് തരംഗം. വിദ്യാർത്ഥികൾക്കിടയിൽ  ഫെസ്റ്റിന് ആവേശവും ഉന്മേഷവും സൃഷ്ടിക്കുകയാണ് 'തരംഗം.' ലക്ഷ്യം വെക്കുന്നത്.

 പ്രകാശന കർമ്മം കോളേജ് വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസിക്ക് ആദ്യ കോപ്പി നൽകി നിർവഹിച്ചു.

 മൂസ ഫൈസി പഴമള്ളൂർ, റഫീഖ് വാഫി പുതുപ്പറമ്പ്, ശാകിർ ഹുദവി ചേളാരി, ഹുസൈൻ വാഫി പറപ്പൂർ, അബ്ദുറഹ്മാൻ റഹ്മാനി പൊന്മള, സാലിം വാഫി കിളിനക്കോട്, സലാം ഹാജി കുന്നുംപുറം, മിഖ്ദാദ് കുന്നുംപുറം പങ്കെടുത്തു.

'തരംഗം' പത്രസമിതി അംഗങ്ങളായ  ലുഖ്മാൻ ഹക്കീം കോറാട്, സൽമാനുൽ ഫാരിസ് ക്ലാരി,  സിനാൻ പരപ്പനങ്ങാടി,  താജുദ്ദീൻ ഇന്ത്യനൂർ,  ഫായിസ് എടവണ്ണപ്പാറ,  ഷാനി വേങ്ങര, ഷബീബ് കാടാമ്പുഴ,  ഷബീർ പൂക്കിപ്പറമ്പ്,  മുഹൈമിൻ വിളയിൽ,  റഫീഖ് പരപ്പനങ്ങാടി, അംജദ് ഇരുമ്പുചോല സന്നിഹിതരായി.

കോളേജ് ക്യാമ്പസിൽ 'തരംഗം' പത്രം വലിയ തരംഗം സൃഷ്ടിക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു.

സെപ്റ്റംബർ 16,17,18, 19 തീയതികളിലാണ് ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ ഇതിനകം  ആരംഭിച്ചിട്ടുണ്ട്. കളകളാരവം, കടലാരവം, കളകൂജനം എന്നീ ഗ്രൂപ്പുകളാണ് മാറ്റുരക്കുന്നത്.

പ്രകൃതി സംരക്ഷണ സന്ദേശമാണ് ഇത്തവണ ഫെസ്റ്റ് കൈമാറുന്നത്.