OUR TEACHERS

ഈ വിജയത്തിന്റെ അംഗീകാരം പ്രിയ സഹപ്രവർത്തകർക്ക്...

ബദ്‌രിയ്യ ഇന്ന് ചരിത്രമെഴുതി...

കേരളത്തിലെ പേര് കേട്ട പല വലിയ കലാലയങ്ങളെയും  കവച്ചു വെക്കുമാർ ഓൺലൈൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വളരെ മനോഹരമായി യൂണിയൻ തെരെഞ്ഞെടുപ്പ് നടത്തി.

വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു ''ഗംഭീരം...''. അതി ഗംഭീരം...!!!

ചലനമില്ലാതെ കിടന്നിരുന്ന കോളേജ് പരിസരങ്ങളെയും ദൃശ്യ സാനിധ്യമില്ലാതെ പതിയെ നീങ്ങിയിരുന്ന വിദ്യാർത്ഥികളെയും ചുമതല ഇറക്കി വെച്ച് സ്വൈര്യമായ ഇരിപ്പിടം തേടുകയായിരുന്ന ഭരവാഹികളെയും ഇന്നൊരു ദിവസം പാടെ മാറ്റി മറിച്ചു.



വീണ്ടും കോളേജ് ഓർമകളിലേക്ക് ഒരു യാത്ര...

ക്ലാസ് റൂമുകളും ചിന്തയുളവാക്കുന്ന ഗുരുവാര്യന്മാരുടെ ബോധനവും ക്ലാസ് റൂം കളി തമാശകളും പ്രാചീന സെല്ലറകളെ ഓർമിപ്പിക്കുന്ന ഹോസ്റ്റലുകളും തീരാത്ത ഉറക്കവും ഒഴിവ് സമയത്തെ ബഡായികളും ഒച്ച പൊന്തിയിരുന്ന കിച്ചണും തരികിടകൾക്ക് ആസൂത്രണം നടന്നിരുന്ന പള്ളി തിണ്ടുകളും അശ്രദ്ധകളും വീഴ്ചകളും നമ്മളെ നിരന്തരം കുടുക്കിയിരുന്ന  ഫൈനുകളും  ഒരിക്കൽ കൂടി വിദ്യാർത്ഥി മനസ്സുകളിൽ ഓടിയെത്തി...

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ചർച്ചകൾ സജീവമായി..

പാനലുകളിൽ പേനകൾ നിരന്തരം വെട്ടിയും കുറിച്ചും സഞ്ചരിച്ചു..

സ്ഥാനാർഥി പട്ടിക പുറത്ത് വന്നതോടെ സമവാക്യങ്ങൾ മാറി മറിഞ്ഞു.. കൂട്ടലുകളും കിഴിക്കലുകളും വെട്ടി നിരത്തലുകളും പ്രോലോഭനങ്ങളും നടന്നു...

ആവേശചൂടുള്ള പ്രചാരണം ശക്തമായി...

പോസ്റ്ററുകളും തെരെഞ്ഞെടുപ്പ് പാട്ടുകളും ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് പങ്ക് വെക്കപ്പെട്ടു..

അവസാനം തെരെഞ്ഞെടുപ്പ് ദിനം വന്നെത്തി. കൃത്യസമയത്ത് വോട്ടുകൾ പെട്ടിയിൽ വീണു തുടങ്ങി...

ചെയ്യാത്ത വോട്ടുകളുടെ ക്ലാസ് തിരിച്ചുള്ള ശതമാന പട്ടിക ആകെ വലച്ചു.

സമ്മർദ്ദങ്ങൾ സ്ഥാനാർത്ഥികൾക്കെന്ന പോലെ മുഴുവൻ വിദ്യാർത്ഥികളെയും തേടിയെത്തി.. 

ഓരോ നിമിഷത്തെയും വാർത്തകൾ നൂറ് ദിക്കിൽ നിൽക്കുന്ന വോട്ടറുമാരുടെ കൈകളിലേക്ക് തത്സമയം രസം കലർത്തി എത്തിക്കുവാൻ പ്രതേക വാർത്താ സെല്ലുകൾ പ്രവർത്തിച്ചു കൊണ്ടിരുന്നു..



വാർത്ത കുറിപ്പുകൾ കണ്ട് ആവേശത്തോടെ പ്രവചന മത്സരങ്ങൾക്ക് തിരി കൊളുത്തി..

എല്ലാം അതി മനോഹരം...

ഈ വലിയ തെരെഞ്ഞെടുപ്പ് നടത്തപ്പ് വിജയത്തിന് പിന്നിൽ കൂടെ നിന്ന് ദിവസങ്ങളോളം പ്രയത്നിച്ച പ്രിയ സഹപ്രവർത്തകരെ അഭിനന്ദിക്കാൻ വാക്കുകളില്ല. വോട്ടെടുപ്പ് മാതൃകയും കുറ്റമറ്റ രീതിയും സംവിധാനിക്കാൻ ഉറക്കൊഴിച്ചും ഏറെ പാട്പെട്ട പ്രിയ ഉസ്താദുമാർ, ഇന്ന് നേരത്തെ തന്നെ എത്തി എല്ലാ കാര്യങ്ങളിലും മുന്നിൽ നിന്ന് നയിച്ചവർ കൂടെ നിന്ന് പ്രവർത്തിച്ചവർ സഹായ സഹകരണങ്ങൾ ചെയ്ത് തന്ന സ്നേഹ വിദ്യാർത്ഥികൾ... എല്ലാവരെയും ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു...

ഇതിന്റെ അംഗീകാരവും പ്രശസ്തിയും എന്റെ പ്രിയ സഹപ്രവർത്തകർക്കാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... 

നാളെയും നമുക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സംഗമിക്കണം...

വിദ്യാർത്ഥികളുടെ ചടങ്ങുകളിൽ ആദ്യാവസാനം പങ്കെടുക്കണം.. അവർക്ക് പ്രോത്സാഹനം നൽകണം...

പുതിയ കരുത്തരായ ഒരു സംഘത്തിന് നമുക്ക് യൂണിയൻ ചുമതല ഏൽപ്പിക്കണം..

ഒപ്പം ഫലം അറിയാൻ കാത്തിരിക്കുന്ന പ്രിയ വിദ്യാർത്ഥികളെ മുഴവനും നാളെത്തെ (10:00 am) ഓൺലൈൻ സംഗമത്തിലേക്ക് ക്ഷണിക്കുകയാണ്...

ഇങ്ങനെയൊക്കെയുള്ള അഴകും  ആനന്ദവുമാർന്ന പ്രവർത്തനങ്ങൾ കണ്ടിട്ടും ഇതൊന്നും നമുക്കുള്ളതല്ലെന്ന മട്ടിൽ തലയാട്ടി കാണാതെ നടിക്കുന്ന വളരെ കുറഞ്ഞ പക്ഷം ചില വിരുതന്മാരെങ്കിലും ഓരോ ക്ലാസിലുമുണ്ടെന്നത് നമ്മൾ മറക്കുന്നുമില്ല...

എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം....


ദുആ വസ്വിയ്യത്തോടെ...

സാലിം വാഫി കിളിനക്കോട്....


ബദ്‌രിയ്യ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ്

News - 6

പോളിംഗ് ശതമാനം

1.ഇഷ്‌റാഖ് മണ്ഡലം (S8) = 98.01%

2. റബീഹ് മണ്ഡലം (S5) = 96.55%

3. ഇൻതിഹാഷ് മണ്ഡലം(S7) = 90.47%

4. ബഹാർ മണ്ഡലം (S2) = 67.74%

5. തൻമിയ മണ്ഡലം  (S6) = 85.01%

6. റഷാദ് മണ്ഡലം (S4) = 86.20% 

ആകെ = 84.89 %

#badriyya election special news#