പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അഫിലിയേറ്റഡ് സ്ഥാപനമായി വേങ്ങര കുറ്റാളൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മഹത്തായ ദീനി സ്ഥാപനമാണല്ലോ ബദരിയ്യ ശരീഅത്ത് കോളേജ്.
പത്തുവർഷം മുമ്പ് മർഹൂം പി പി മുഹമ്മദ് ഫൈസി യുടെ അനുഗ്രഹീത നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 150 വിദ്യാർഥികൾ താമസിച്ചു പഠിച്ചു വരുന്നു.
യാതൊരു നിത്യവരുമാന മാർഗ്ഗവും ഇല്ലാത്ത സ്ഥാപനം ഉദാരമതികളുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് നാളിതുവരെ പ്രവർത്തിച്ചുവരുന്നത്.
അല്ലാഹു നമുക്ക് അനുഗ്രഹമായി നൽകിയ സമ്പത്തിൽ നിന്നും ഈ പ്രതിസന്ധി കാലത്ത് ദീനി ഉലൂമിൻ്റ സംരക്ഷണത്തിനു വേണ്ടി നമ്മൾ നൽകുന്ന സഹായം ആപത്ത് മുസീബത്ത് കളിൽനിന്നും രക്ഷയും ഇരുലോകത്തും ഉപകാരപ്രദവും ആണല്ലോ.
മുൻകാലങ്ങളിൽ നമ്മുടെ നാടുകളിൽ പള്ളിദർസുകളിലെ വിദ്യാർഥികൾക്ക് ഭക്ഷണം നൽകിയും മറ്റും ഒക്കെ നമ്മുടെ പൂർവികർ ദീനീ ഉലൂമിൻ്റെ സംരക്ഷണത്തിനുവേണ്ടി ഏതു പ്രതിസന്ധി കാലത്തും നിലകൊണ്ട വരായിരുന്നു.
പള്ളിദർസുകൾ ശോഷിച്ച ഈ കാലത്ത് ഇത്തരം ദീനീ സ്ഥാപനങ്ങളിലെ ഒരു വിദ്യാർത്ഥിയുടെ മാസാന്ത/ വാർഷിക ചെലവ് ഏറ്റെടുക്കാനെങ്കിലും നമുക്ക് സാധിച്ചാൽ
അതുവഴി നമ്മുടെ പൂർവിക പാരമ്പര്യം നമുക്ക് നിലനിർത്താനാവും.
നമ്മിൽ നിന്നും മരണപ്പെട്ടുപോയ മാതാപിതാക്കൾ,മറ്റു ബന്ധപ്പെട്ടവർക്ക് വേണ്ടി അവരുടെ ആണ്ട് ദിനത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകി അവരോടൊപ്പം നിസ്കാരശേഷം മരണപ്പെട്ടവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നിർവഹിക്കാനുള്ള അവസരവും ഉണ്ട്. മാസാന്ത മജിലിസുന്നൂർ സദസ്സുകളിലും സ്ഥാപനത്തിന് സഹായിച്ചവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടന്നുവരുന്നു.
ദാനധർമ്മങ്ങൾക്ക് അനേകം ഇരട്ടി പ്രതിഫലമുള്ള ഈ പരിശുദ്ധ റമദാനിൽ
മുൻകാലങ്ങളിൽ സഹകരിച്ചതുപോലെ ഈ പ്രതിസന്ധി കാലത്തും സഹായസഹകരണങ്ങൾ നൽകാൻ നിങ്ങൾ ബദ് രിയ്യയുടെ കൂടെ ഉണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സഹകരണ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ, അല്ലാഹു നമ്മെ ഇരു വീട്ടിലും വിജയിപ്പിക്കട്ടെ.. എല്ലാ ആപത്തുകളിൽ നിന്നും അല്ലാഹു നമ്മെ രക്ഷപ്പെടുത്തട്ടെ..ആമീൻ
*സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ - പാണക്കാട്*
(പ്രസിഡൻറ്)
ബദരിയ്യ ശരിഅത്ത് കോളേജ് കമ്മിറ്റി
*ബദ്‌രിയ്യ: ശരീഅത്ത് കോളേജ്*
*കുറ്റാളൂർ -വേങ്ങര*
ഫോൺ: 04942 450876
9747505570, 9847988619
സംഭാവനകൾ നേരിട്ടോ താഴെക്കാണുന്ന ബാങ്ക് അക്കൗണ്ട് വഴിയോ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
Name: BADRIYYA SHAREEATH COLLEGE
Bank:FEDERAL BANK OORAKAM
IFSC: FDRL0001294
AC No:12940200052036
