ചിന്തകൾക്കപ്പുറമാണ് ചെയ്തികൾ അവസാനം വിരൽ കടിക്കും വരെ.
ലോകത്തെ മുഴുവൻ നിയന്ത്രിച്ചിരുന്നത് മാനവസമൂഹമായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല.വിരൽ തുമ്പ് ഒന്ന് അനക്കിയാലേ ഈ ഭൂമി പോലും കറങ്ങൂ എന്ന മനുഷ്യ നിർമിതിയിൽ അവൻറെ ബുദ്ധി ഒതുങ്ങി.പക്ഷേ കാലം അതിനു മറുപടി കൊടുത്തു അവൻ നിർമ്മിച്ചത് തന്നെ അവനെ നിയന്ത്രിക്കുന്ന ഉൾട്ടയുടെ കാലമാണ് ഇതെന്ന്.!! പക്ഷേ തിരിച്ചറിവ് അല്പം വൈകി.
ദൈവഹിതം മറയാക്കി മനുഷ്യർ ചെയ്ത വ്യഥാ ചെയ്തികൾക്ക് ദൈവം നൽകിയ സമ്മാനമാണ് COVID 19.മനുഷ്യൻെറ നിർമ്മിതികളിലൊ ന്നായി ദൈവം അവരിൽ നിന്ന് തന്നെ രൂപാന്തരപ്പെടുത്തി. എല്ലാ നിർമിതികളടെയും പ്രഭവ കേന്ദ്രത്തിൽ തന്നെ ദൈവം അതിന് എടുത്തു. ഇതറിഞ്ഞ മനുഷ്യൻ അവൻറെ കൈവെള്ളയിൽ ഒതുക്കാൻ ചെന്നതും കെെയ്യിൽ ഒതുങ്ങിയില്ല എന്നറിഞ്ഞതും അത് അവനെ ഒതുക്കിയതും എല്ലാം വളരെ പെട്ടെന്നായിരുന്നു. നിർമ്മിച്ചത് ചെലവായി പോകാൻ അധികം വൈകിയില്ല ലോകത്തിൻറെ അഷ്ട ദിക്കുകളിൽ വൻ പ്രചാരണം നേടി(88000)എന്ന തോതിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്ത് ലോക മഹാമാരിയായി ദൈവത്തിൻറെ പരീക്ഷണം വ്യാപനം തുടർന്നു.
ഒരു പക്ഷെ വാർദ്ധക്യം പിടിപെട്ട് മാതാപിതാക്കളുടെ കണ്ണീരിൽ ഫലമാകാം covid 19
അവരെ നോക്കാനോ അവരുടെ കൂടെ ഇരിക്കാനോ അല്പം തമാശ പറയാനോ തങ്ങളുടെ ചാരത്ത് സ്വന്തം മക്കൾ വരുന്നില്ല എന്ന വ്യഥയ്ക്ക് അറുതി വരുത്തി, പുറത്തിറങ്ങാതെ ദൈവം അവരെ വീട്ടിലിരുത്തി. മാതാവിനെ നോക്ക് ആ മിഴികളിൽ നിന്ന് പൊടിയുന്ന കണ്ണീരിന് ഹിമ സാനുക്കിനെക്കാൾ ഒഴുക്കുണ്ടായിരുന്നു. കുറച്ചു കാലമെങ്കിലും അവരുടെ കൂടെ ഒന്നിരിക്ക് എന്ന സന്തോഷം ഒരുപക്ഷേ covid 19 നമുക്ക് നൽകുന്നുണ്ടാകും. ആരാധനാലയങ്ങളിൽ ദൈവത്തെ ഓർക്കാൻ ഒരിടത്തും കൂട്ടമായി ഇരുത്തമില്ല. കുടുംബ ബന്ധം ഇല്ല.
പക്ഷേ മാനവൻെറ ചെയ്തികൾ എല്ലാം ദൈവം നോക്കി കാണുന്നുണ്ട്. എന്താണിവർ ചെയ്യുന്നതെന്ന്. ഞാൻ കൽപ്പിച്ചത് ഒന്നും ഇതുവരെ അവർ ചെയ്തില്ല. എന്താണ് അവരുടെ ഉദ്ദേശം?. ദൈവത്തെ മനസ്സിൽ കരുതി ഒരൊറ്റ രാത്രി മിഴിയിണ നിറച്ചാൽ അതിൽ ഒലിച്ചു പോവാൻ മാത്രമേ ഉള്ളൂ COVID 19. പക്ഷേ സാധ്യമാകുമോ നമുക്ക്. ജീവിതത്തിൽ എല്ലാവരെയും പിടിച്ചു കൂട്ടിലിട്ടപ്പോൾ ദൈവം അവനെയും പിടിച്ചു കൂട്ടിലിട്ടു പക്ഷേ എല്ലാവരും പെട്ടു എന്ന് മാത്രം അതെമനുഷ്യനെ ഒന്ന് പഠിപ്പിക്കാൻ അവർ ചിന്തിച്ചില്ല ദൈവം അവനെ ഇടക്കിടക്ക് ഓർമ്മിപ്പിച്ചിരുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടന്ന് പക്ഷേ ചിന്തകൾക്കപ്പുറം ആയി മനുഷ്യൻറെ ചെെയ്തികൾ.
മാനവാ നീ നിസ്സാരനാണ്. നോക്കിനിൽക്കാനെ നിവർത്തിയുള്ളൂ ദെെവം കനിയണം
മുബശ്ശിർ പൂവാം കുളങ്ങര.
➖➖➖➖➖➖
