OUR TEACHERS

ഒരു പേനയെടുക്കാമോ...? എന്നാൽ ഒരു കടലാസും എടുത്തോളൂ.

ഒരു പേനയെടുക്കാമോ...?
എന്നാൽ ഒരു കടലാസും എടുത്തോളൂ...☺️


നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമേതാണ്😋... ?
താൽപര്യമില്ലാത്തത് 🤢...?
അതൊന്ന് കടലാസ്സിൽ കുറിക്കണം...
കുറിച്ചോ...
എന്നാല് മടക്കി കീശയിലിട്ടോളൂ...
ഇന്ന് കണ്ടു മുട്ടുന്ന അഞ്ച് കൂട്ടുകാരുടെ ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളും എഴുതി വാങ്ങണം...
ഓക്കെ, എല്ലാം റെഡിയല്ലെ...
ഇനി ഓരോരുത്തരുടെ കടലാസുകളായി തുറന്നു നോക്കൂ...
അതിൽ ഇറച്ചി തീരെ ഇഷ്ടമില്ലാത്തവർ, പച്ചക്കറിയിൽ പ്രത്യേക താൽപര്യമുള്ളവർ, പാവയ്ക്ക വല്ലാതെ ഇഷ്ടപ്പെടുന്നവർ... ഇങ്ങനെ പലതരക്കാരുമുണ്ടാകും...
അപ്പോ നിങ്ങളെന്താ ചെയ്യാ...🤔 ഇന്ന് മുതൽ എനിക്ക് ഇറച്ചി തീരെ വേണ്ട... പച്ചക്കറി നിത്യവും വേണം, ഇടയ്ക്കിടെ പാവയ്ക്കയും വേണം... എന്നൊക്കെ തീരുമാനമെടുക്കൊ...! ഇല്ലല്ലേ......
ഹോ...! ഭക്ഷണത്തിന്റെ കാര്യത്തിൽ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നീങ്ങാൻ പറ്റില്ല...!
അപ്പോ, പിന്നെന്തിനാണ് ബാക്കിയുള്ള കാര്യങ്ങൾ മറ്റുള്ളവർക്കനുസരിച്ച് സെറ്റ് ചെയ്യുന്നത്...🤨
കണ്ണടച്ച് നിങ്ങളുടെ കൂട്ടുകാരെയൊന്ന് ഓർത്തെടുക്കാമോ...? എല്ലാവരുടെയും മുഖം ഒരുപോലെയാണോ...!?🤔
മനുഷ്യരുടെ മുഖങ്ങൾ തന്നെ വൈവിധ്യമാണ്, പിന്നെ മനസ്സിന്റെ കാര്യം പറയേണ്ടല്ലോ...
ഒരു കാര്യത്തെ ഓരോരുത്തരും നോക്കി കാണുന്നത് അവരുടെ വീക്ഷണ കോണിലൂടെയായിരിക്കും...
ആർക്കും ചെവികൊടുക്കാതെ സെൽഫിഷ് ആകണമെന്നല്ല...
മറ്റുള്ളവരുടെ അഭിപ്രായവും കേൾക്കണം. നമ്മൾ കാണാത്തത് അവർ കണ്ടിട്ടുണ്ടാകാം
പക്ഷേ, അപ്പടി വിഴുങ്ങരുത്...
കൊള്ളേണ്ടത് കൊണ്ടും, തള്ളേണ്ടത് തള്ളിയും
നമുക്ക് ശരിയാണെന്ന് തോന്നുന്ന ഒരു ശക്തമായ നിലപാട് ഉണ്ടാക്കിയെടുക്കണം.
✍️ അബ്ദുൽ ജബ്ബാർ കൊടക്